കടലിനടിയില്‍.. പവിഴപ്പുറ്റുകള്‍ക്കിടയില്‍.. തിളങ്ങി മെസ്സി

ഫൈനലിലേക്ക് പ്രവേശിച്ചാല്‍ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന ആരാധാകന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.ലക്ഷദ്വീപിലെ കവരത്തിയിലുള്ള അര്‍ജന്റീന ആരാധകനാണ് കക്ഷി. മുഹമ്മദ് സ്വാദിഖ് എന്ന മെസ്സി പ്രേമി ലോകകപ്പ് സെമി ഫൈനലിന് മുമ്ബായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്. ലോകത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ തകര്‍ത്ത് ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാദിഖിന്റെ പ്രഖ്യാപനം പോലെ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് ഉയരുകയായിരുന്നു.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കടലിനടിത്തട്ടിലെ മെസ്സിയും ഇപ്പോള്‍ വൈറലാണ്. ലക്ഷദ്വീപില്‍ നിന്നുള്ള അര്‍ജന്റീന സ്‌നേഹം ലോകമെമ്ബാടും അറിയട്ടെയെന്നാണ് സ്വാദിഖ് പറയുന്നത്. അറബിക്കടലിനടിയില്‍ 15 മീറ്റര്‍ താഴ്ചയിലാണ് ലയണല്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂബാ സംഘത്തിന്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പവിഴപ്പുറ്റുകള്‍ക്കിടയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന മെസ്സിയുടെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയാണ്.

Comments (0)
Add Comment