കാഴ്ചകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നഗരവസന്തം പുഷ്പോത്സവത്തിലെ അത്ഭുത ക്കാഴ്ചകൾക്ക് വ്യാഴാഴ്ച തുടക്കമാകും. കനകക്കുന്നിൽ ഒരുക്കിയ പ്രദർശന നഗരിയിലേക്ക് വൈകീട്ട് മൂന്നുമുതൽ പൊതുജനങ്ങ ൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കാൻ നഗരത്തിലെ അഞ്ചുകേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുൻവശം, മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫിസ്, ജവഹർ ബാ ലഭവനു മുന്നിലെ പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓ ഫിസ്, വെള്ളയമ്പലത്തെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസ്, വഴുതക്കാട് ടാഗോർ തിയറ്റർ എന്നിവിടങ്ങളിലാണ് ടി ക്കറ്റ് കൗണ്ടറുകൾ,പ്രദർശനം രാത്രി ഒന്നുവരെ നീളും. രാത്രി 12വരെ ടിക്കറ്റുകൾ ലഭ്യമാകും. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിൽ 20ഓളം സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ടുള്ള ഫുഡ്കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.

Comments (0)
Add Comment