ക്യാമറകണ്ണുകളില്‍ നിന്നും ഒളിപ്പിച്ച്‌ പിടിച്ച ആര്യയുടെ കുഞ്ഞ് ഇതാണോ?

കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. അരിയാന എന്നാണ് ഇരുവരും മകള്‍ക്ക് പേരിട്ടത്.കു‍ഞ്ഞ് ജനിച്ച്‌ രണ്ട് വര്‍ഷത്തോട് അടുത്തിട്ടും കുഞ്ഞിന്റെ ഒരു ചിത്രം പോലും താര ദമ്ബതികള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിത ഇരുവരും മകള്‍‌ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ഇരുവരുടേയും ഒപ്പം നില്‍ക്കുന്നത് ദമ്ബതികളുടെ മകള്‍ തന്നെയായിരിക്കും എന്നാണ് ആരാധകരുടേയും നിരീക്ഷണം. കാരണം ഭാര്യ സയേഷയുടെ മുഖച്ഛായയാണ് കുഞ്ഞിന് കൂടുതലായും ഉള്ളത്. കുട്ടി സയേഷയെ കണ്ടപോലെ തോന്നുന്നുവെന്നാണ് ആരാധകരില്‍ ചിലര്‍ കുറിച്ചത്. ‍

Comments (0)
Add Comment