ഖത്തര്‍ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം

ഖത്തര്‍ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം

മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കിയാണ് ക്രൊയേഷ്യ ലോകകപ്പിലെ മൂന്നാമന്മാരായത്.ക്രൊയേഷ്യയ്ക്കായി ഗ്വാര്‍ഡിയോളും ഓര്‍സിച്ചുമാണ് ഗോള്‍ നേടിയത്. മൊറോക്കോയുടെ ഏക ഗോള്‍ അശ്റഫ് ദരിയാണ് നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയര്‍ത്തിയാണ് മൊറോക്കോയുടെ മടക്കം.കളിയുടെ ഏഴാം മിനുട്ടില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ഒമ്ബതാം മിനുട്ടില്‍ അശ്റഫ് ദരിയിലൂടെ മൊറോക്കോ തിരിച്ചടിച്ചു. 42-ാം മിനുട്ടില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ ക്രൊയേഷ്യ വീണ്ടും ലീഡെടുത്തു. മാര്‍ക്കോ ലിവായ നല്‍കിയ പന്തില്‍ നിന്നുള്ള ഓര്‍സിച്ചിന്റെ ഷോട്ട് വലതുപോസ്റ്റിലിടിച്ച്‌ വലയില്‍ കയറുകയായിരുന്നു.

Comments (0)
Add Comment