ഖത്തറില്‍ ലോകകപ്പ് ഫുട്ബാളിന് സാക്ഷികളാവാന്‍ ബോളിവുഡ് താരനിരയും

ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദ്യഘട്ടത്തില്‍ വന്നുപോയശേഷം കൂടുതല്‍ താരങ്ങളാണ് അവസാന ഘട്ടത്തില്‍ മുംബൈയില്‍നിന്ന് ദോഹയിലേക്ക് പറന്നെത്തുന്നത്.ബോളിവുഡ് നടി അനന്യ പാണ്ഡെ, അനന്യയുടെ പിതാവും നടനുമായ ചുങ്കി പാണ്ഡെ, നടന്‍ ആദിത്യ റോയ് കപൂര്‍, നടന്‍ സഞ്ജയ് കപൂര്‍, മകളും നടിയുമായ ഷനായ കപൂര്‍ തുടങ്ങിയവര്‍ അര്‍ജന്റീന-ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരത്തിന് ദൃക്സാക്ഷികളായി ലുസൈല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനന്യയും ചുങ്കി പാണ്ഡെയും അര്‍ജന്റീന ജഴ്സിയണിഞ്ഞാണ് ഗാലറിയുടെ ആവേശത്തില്‍ പങ്കാളികളായത്.’പിതാവ് ചുങ്കി പാണ്ഡെയോടൊപ്പം ഖത്തര്‍ ലോകകപ്പ് സെമിഫൈനലിലെ രസകരമായ നിമിഷങ്ങള്‍. അര്‍ജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത് നേരിട്ടു കാണുകയെന്നത് മികച്ച അനുഭവമായിരുന്നു. മെസ്സി എന്തൊരു ലെജന്‍ഡ് ആണെന്നത് കണ്ടുകൊണ്ടിരിക്കുന്നു’ -അനന്യ ട്വിറ്ററില്‍ കുറിച്ചു. മെസ്സി ഗോള്‍ നേടുമ്ബോള്‍ ഗാലറിയിലെ തങ്ങളുടെ ആവേശനിമിഷങ്ങളുടെ വിഡിയോയാണ് സഞ്ജയ് കപൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.’ഒരു ലോകകപ്പ് സെമിയില്‍ മെസ്സി ഗോള്‍ നേടുമ്ബോള്‍ അതു കാണാന്‍ ഞാന്‍ സ്റ്റേഡിയത്തിലുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.എല്ലായിടത്തുനിന്നും ‘മെസ്സി, മെസ്സി’ എന്ന് ആര്‍ത്തുവിളിക്കുന്ന 85,000 അര്‍ജന്റീന ആരാധകരോടൊപ്പം അതു കാണുകയെന്നത് അവിശ്വസനീയമായ മുഹൂര്‍ത്തമായിരുന്നു’ -സഞ്ജയ് കപൂര്‍ ട്വീറ്റ് ചെയ്തു.

Comments (0)
Add Comment