ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച്‌ സര്‍ക്കാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.ഈ മാസം 14ന് രാജ്ഭവനില്‍ വച്ച്‌ നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്.14ന് വൈകിട്ടാണ് ആഘോഷ പരിപാടികള്‍ രാജ്ഭവന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്മസ് ആഘോഷ വേളയില്‍ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. ഇത്തവണ ഗവര്‍ണറുമായുള്ള സര്‍ക്കാരിന്റെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് ക്ഷണമുണ്ടായതും നിരസിച്ചതും.മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വര്‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയില്‍ നിന്ന് വര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

Comments (0)
Add Comment