നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു

നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.”ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്’- വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ നൂറിന്‍ കുറിച്ചു.ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.മുന്‍പൊരിക്കലും ഫഹിമുമായിട്ടുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചിപ്പിച്ചിരുന്നില്ല. പതിനെട്ടാം പടി, ജൂണ്‍, മധുരം തുടങ്ങിയ സിനിമകളിലൂടെ ഫഹിമും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇതോടെ വാര്‍ത്ത അറിഞ്ഞ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

Comments (0)
Add Comment