ന്യൂനമര്‍ദം: ജാഗ്രത പാലിക്കാം ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യത

മസ്കത്ത്: മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലായിരിക്കും മഴ പെയ്യുക. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകിയേക്കും.കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 30-60 കിലോമീറ്റര്‍ വരെയായിരിക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ 2.5 മീറ്റര്‍വരെ ഉയര്‍ന്നേക്കും.തിങ്കള്‍ മുതല്‍ ബുധന്‍ വരെ മറ്റൊരു ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ പത്ത് മുതല്‍ 50 മി.മീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment