പ്രവാസി ഭാരതീയ ദിനാഘോഷം : സെമിനാറുകൾ സംഘടിപ്പിക്കുന്നു 9 നു കിഴക്കേകോട്ട ഗാന്ധി പാർക്കിൽ വൈകുന്നേരം 5.30 ന്

തിരു: ഇരുപത്തി ഒന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തോടനുബന്ധിച്ചു സെമിനാറുകൾ സംഘടിപ്പിക്കുന്നു. പ്രവാസി സമൂഹം ഭാരതത്തിന് സമർപ്പിക്കുന്ന സാമ്പത്തിക അടിസ്ഥാനത്തേയും വ്യവസായ വിദ്യാഭ്യാസ നിക്ഷേപത്തേയും പ്രവാസി പുനരധിവാസ പെൻഷൻ പദ്ധതികളെക്കുറിച്ചു വിപുലമായ സെമിനാർ ജനുവരി പത്താം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂർ ചൈത്രം ഹോട്ടൽ ഹാളിൽ മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉത്ഘാടനം ചെയ്യും. നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ” ഇന്ത്യ പുതിയ കാഴ്ചപ്പാടിലൂടെ ” എന്ന വിഷയത്തെക്കുറിച്ചുള്ള രണ്ടാമത്തെ സെമിനാർ വൈകുന്നേരം 3-30 ന് മന്ത്രി കെ. എൻ.ബാലഗോപാൽ ഉത്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും. കൺസ്യൂമർ ഫെഡ് മെയർമാൻ മെഹബൂബ്
അത്തോളി, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാക്ഷണങ്ങൾ നടത്തും ഡോ.എ.പി. ജെ. അബ്ദുൽ കലാം മിഷൻ& വിഷൻ ഫോർ ഇന്ത്യ എന്ന ദേശീയ സംഘടനയുടെ പൂർണ്ണ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിചിരിക്കുന്നത്. വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. താല്പര്യമുള്ളവർ 98471 31456 എന്ന നമ്പരിലോ pravasibharathibulletin@gmail.com എന്ന മെയിലിലോ പേരും വിലാസവും ഫോൺ നമ്പറും രജിസ്റ്റർ ചെയ്യണമെന്നു വൈസ് ചെയർമാൻ ശശി ആർ. നായർ അറിയിച്ചു.

പ്രവാസി ഭാരതീയ ദിനാഘോഷം ജനു: 9 നു കിഴക്കേകോട്ട ഗാന്ധി പാർക്കിൽ വൈകുന്നേരം 5.30 ന് എൻ . കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യാതിഥിയാകും. മുൻ കേന്ദ്ര മന്ത്രി ഒ . രാജഗോപാൽ പ്രവാസി ദിന സന്ദേശവും എം ഹസൻ ഗാന്ധിജി സ്മൃതി സന്ദേശവും നൽകും, 11 – ന് വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ.എൻ . ഷംഷീർ എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ബിന്ദു, അഡ്വ. ആന്റണി രാജു , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ , മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ , കലാപ്രേമി ബഷീർ ബാബു, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് എന്നിവർ പ്രസംഗിക്കും. 2023 ലെ പ്രവാസി ഭാരതി കേരള അവാർഡുകളും ഏഴാമത് ഇ.കെ. നായനാർ സ്മാരക പ്രവാസി ഭാരതി അവാർഡുകളും അന്നേ ദിവസം വിതരണം ചെയ്യും. മൂന്നു ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാകും

         ശശി ആർ. നായർ

വൈസ് ചെയർമാൻ

Comments (0)
Add Comment