തിരു: പ്രേം നസീർ സുഹൃത് സമിതി 5-ാം മത് പ്രേം നസീർ ചലച്ചിത്ര പുരസ്ക്കാര നിർണ്ണയത്തിന് സംവിധായകൻ ടി.എസ്.സുരേഷ് ബാബു ജൂറി ചെയർമാനായി കമ്മിറ്റിയെ പ്രഖ്യാപിച്ചതായി സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും അറിയിച്ചു. സംഗീത സംവിധായകൻ ദർശ്ശൻ രാമൻ, ചലച്ചിത്ര താരങ്ങളായ ശ്രീലതാ നമ്പൂതിരി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരാണ് ജൂറി മെമ്പർമാർ. 2022 ജനുവരി മുതൽ 2022 ഡിസംബർ വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കുക