തിരു:- പ്രേം നസീർ സുഹ്യത് സമിതിയുടെ 5-ാം മത് പ്രേം നസീർ – ഉദയ സമുദ്ര ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഡിസംബർ 22 ന് രാവിലെ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ സംവിധായകൻ ടി.എസ്.സുരേഷ് ബാബു പ്രഖ്യാപിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും പ്രസിഡന്റ് പനച്ചമൂട് ഷാജഹാനും അറിയിച്ചു. ശ്രീലത നമ്പൂതിരി, വഞ്ചിയൂർ പ്രവീൺ കുമാർ , ദർശൻ രാമൻ എന്നീ ജൂറി മെമ്പർമാരും പങ്കെടുക്കും.