ലോകകപ്പ് കാണാന്‍ ഷാരൂഖ് ഖാന്‍ ഖത്തറിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുഖ്യവേഷത്തിലെത്തുന്ന പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഫൈനലിനെ കുറിച്ചുള്ള തന്റെ ചിന്ത പങ്കുവെക്കുകയാണ് ഷാരൂഖ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ലോകകപ്പ് ഫൈനലില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഷാരൂഖ് കൊടുത്ത മറുപടിയങ്ങനെ. എന്റെ മനസ് പറയുന്നത് മെസിയെന്നാണ്. എന്നാല്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം കാണുകയെന്നത് ആസ്വദ്യകരമാണെന്നായിരുന്നു താരത്തിന്റെ മറുപടി.