ഫ്രാന്‍സിന് തിരിച്ചടി; ജിറൂഡും വരാനെയും ഇറങ്ങിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

സീനിയര്‍ താരങ്ങളായ ഒലിവര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല.നാല് ഗോളുകളുമായി സുവര്‍ണ പാദുക പോരാട്ടത്തില്‍ എംബാപ്പെയ്ക്കും മെസ്സിക്കും പിന്നിലുള്ള ജിറൂഡ് ഇല്ലാത്തത് ഫ്രാന്‍സിന് തിരിച്ചടിയാണ്. പരുക്ക് മൂലം ലോകകപ്പ് നഷ്ടമായ കരീം ബെന്‍സെമെയുടെ അഭാവം നികത്തിയത് ജിറൂഡായിരുന്നു. പ്രതിരോധ താരം റാഫേല്‍ വരാനെ പനിയില്‍ നിന്ന് മോചിതനായിട്ടില്ല എന്നതാണ് വിവരം.ഫ്രഞ്ച് ക്യാമ്ബിലെ നിരവധി താരങ്ങള്‍ക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി. ജിറൂഡിന് പകരം മാര്‍ക്കസ് തുറാം ടീമിലിടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫൈനലില്‍ മികച്ച കളി പുറത്തെടുക്കുമെന്നാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പറയുന്നത്. മെസ്സിയെ മാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാണെങ്കിലും തങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ടെന്ന് ദെഷാംപ്‌സ് വ്യക്തമാക്കി.

Comments (0)
Add Comment