ബെന്‍സീമ നാളെ അര്‍ജന്റീനക്ക് എതിരായ ലോകകപ്പ് ഫൈനലില്‍ ഉണ്ടാകില്ല എന്ന് വ്യക്തമാക്കി ഫ്രഞ്ച് പരിശീലകന്‍ ദെഷാംസ്

ചില കളിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്കറിയാം, കരിം ബെന്‍സെമ അവരിലൊരാളാണ്, ആദ്യ മത്സരത്തില്‍ ലൂക്കാസ് ഹെര്‍ണാണ്ടസിനനും പരിക്കേറ്റു, അന്നുമുതല്‍ എന്റെ ടീമില്‍ 24 കളിക്കാര്‍ മാത്രമെ ഉള്ളൂ ദെഷാംപ്സ് പറഞ്ഞു.അവര്‍ മാത്രമാണ് എന്റെ കയ്യിലുള്ള കളിക്കാര്‍. അതിനാല്‍ എന്റെ കൂടെ ഇല്ലാത്ത കളിക്കാര്‍ ഇവിടെ ഇല്ലാത്ത കളിക്കാരെ കുറിച്ച്‌ ചോദിക്കുന്നത് ന്യായമാണെന്ന് ഞാന്‍ കരുതുന്നില്ല എന്നും ദെഷാംസ് പറഞ്ഞു.ബെന്‍സീമ കളി കാണാന്‍ ഖത്തറിലേക്ക് വരുമോ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല എന്ന് ദെഷാംസ് പറഞ്ഞു.കളി കാണാന്‍ മുന്‍ കളിക്കാരോ പരിക്കേറ്റ കളിക്കാരോ ആരൊക്കെ വരണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല എന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment