ഞങ്ങള്‍ ബ്രസീലുകാര്‍ സന്തോഷമുള്ള ആളുകളാണ്, ഞങ്ങളുടെ സന്തോഷം ചിലരെ എല്ലായ്പ്പോഴും വിഷമിക്കും,” വിനീഷ്യസ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഗോള്‍ എന്നത് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്, അതു ഒരു ലോകകപ്പില്‍ ആകുമ്ബോള്‍ പ്രാധാന്യം കൂടും. കളിക്കാര്‍ക്ക് മാത്രമല്ല, നമ്മുടെ മുഴുവന്‍ രാജ്യത്തിനും സന്തോഷത്തിന്റെ നിമിഷമാണ് ഇത്. അത് ഞങ്ങള്‍ ആഘോഷിക്കും.ഇനിയും നിരവധി ഡാന്‍സുകള്‍ ഞങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു. ഞങ്ങള്‍ക്ക് എതിരെയുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഞങ്ങളുടെ കൂടെയുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു