രണ്ടു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ താരം

ലോകകപ്പിലെ മികച്ച കളിക്കാരന് ലഭിക്കുന്ന ഗോള്‍ഡന്‍ ബോള്‍ രണ്ടു തവണ കരസ്ഥമാക്കുന്ന ആദ്യതാരമായി മെസി മാറി. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ജേതാക്കളായപ്പോള്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മെസിക്കായിരുന്നു. ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നല്‍കിയ മെസി ലോകകപ്പും ഗോള്‍ഡന്‍ ബോളും കരസ്ഥമാക്കിയാണ് ഖത്തറില്‍ നിന്ന് പടിയിറങ്ങുന്നത്.സൗദി അറേബ്യയ്ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ മസി ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി ഗോള്‍വേട്ടയില്‍ 7 ഗോള്‍നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലടിപ്പിച്ച ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലോകചാമ്ബ്യന്മാരായത്.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. ഫൈനലിലെ ഹാട്രിക്ക് തിളക്കം ഉള്‍പ്പടെ എട്ട് ഗോളുകളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഗോള്‍ഡന്‍ ബൂട്ട് നേടുന്നവര്‍ 6 ഗോളിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത് 2002 നു ശേഷം ഇതാദ്യമായാണ്.

Comments (0)
Add Comment