രാജ്യം വിഭാവന ചെയ്യുന്ന ഭരണഘടനാനുസൃതമായ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പലുമായ ഡോക്ടർ പി നസീർ ആവശ്യപ്പെട്ടു

തിരുവനന്തപുരം:മന്നാനിയ കോളേജ് ഇസ്ലാമി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും അറബി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ ന്യൂനപക്ഷ അവകാശ ദിനവും ആഗോള അറബി ഭാഷാ ദിനവും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലെ അനുഛേദം 29, 30 പ്രകാരം രാജ്യത്തെ ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ തയ്യാറാവണം.സമൂഹം ഇക്കാര്യത്തിൽ കൂടുതൽ അവബോധം ഉണ്ടാക്കണം. അറബിക് ഡിപ്പാർട്ടമെന്റ് മേധാവി ഡോ. അൻവർഷാ അറബി ഭാഷാദിന സന്ദേശം നൽകി. ഇസ്ലാമിക ചരിത്ര വിഭാഗം മേധാവി അബ്ദുൽ ഹാദി. വൈ.എം അദ്ധ്യക്ഷത വഹിച്ചു. ഡേ. സഫീദ്. ആർ, ഡോ. ദിൽഷാദ് ബിൻ അഷ്റഫ്, കോളേജ് സൂപ്രണ്ട് കടക്കൽ ജുനൈദ്,  ഷഹന ഷിഹാബ് എന്നിവർ സംസാരിച്ചു.

Comments (0)
Add Comment