റഹീം സ്റ്റെര്‍ലിംഗ് തിരികെ ഖത്തറിലേക്ക് വരുന്നു

സ്റ്റെര്‍ലിംഗ് ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിനൊപ്പം ഖത്തറില്‍ ഇരിക്കെവെ താരത്തിന്റെ വീട്ടില്‍ വലിയ കവര്‍ച്ച നടന്നിരുന്നു.അതോടെ താരം തിരികെ ഇംഗ്ലണ്ടിലേക്ക് പോവുക ആയിരുന്നു. സ്റ്റെര്‍ലിംഗ് സെനഗലിന് എതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ താരം ഉടന്‍ ഖത്തറില്‍ എത്തും എന്നും ടീമിനൊപ്പം ചേരും എന്നും ഇംഗ്ലീഷ് എഫ് എ പറഞ്ഞു.സ്റ്റെര്‍ലിംഗ് ഫ്രാന്‍സിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുജയും ചെയ്യും. നേരത്തെ ഇറാന് എതിരായ മത്സരത്തില്‍ സ്റ്റെര്‍ലിംഗ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയിരുന്നു‌. വെയില്‍സിന് എതിരായ മത്സരത്തിലും സ്റ്റെര്‍ലിംഗ് കളത്തില്‍ ഇറങ്ങിയിരുന്നു.

Comments (0)
Add Comment