തിരുവനന്തപുരത്തിന് പ്രിയപ്പെട്ട , ഏവർക്കും സുപരിചിതനായ, കലാ-സാംസ്ക്കാരിക വേദികളിൽ നിറഞ്ഞ് നിന്ന , പലർക്കും സഹായി നിന്ന ഞങ്ങളുടെ റെയിൻബോ മധു ഇന്ന് വെളുപ്പിന് ഒരു മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ വിവരം ദു:ഖത്തോടെ അറിയിക്കുന്നു. പ്രേം നസീർ സുഹൃത് സമിതിയുടെയും , തെക്കൻസ്റ്റാറിന്റെയും ധാരാളം വേദികളെ വർണ്ണാഭമാക്കിയതാണ് മധു . ലാഭം നോക്കാതെ, പറയുന്ന ജോലി എന്തും കൃത്യതയോടെ ചെയ്തു തന്ന പ്രിയ മധുവിന്റെ വേർപാട് പറഞ്ഞറിയിക്കാൻ കഴിയില്ല. 2023 ജനുവരി 16 – പ്രേം നസീർ അനുസ്മരണ ചടങ്ങിന്റെ വേദി അലങ്കാര ചർച്ച ഒരാഴ്ചയ്ക്കു മുൻപ്പ് ഞാൻ മധുവുമായി നടത്തി. എന്റെ ഒരാഗ്രഹമായ സൈക്കിൾ യജ്ഞ പ്രോഗ്രാമും ജനുവരിയിൽ നടത്തുവാൻ മധു തീരുമാനിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രേം നസീർ ചലച്ചിത്രോത്സവത്തിൽ പഴയ കാല ഓല ടാക്കീസ് എനിക്ക് വേണ്ടി തയ്യാറാക്കിയതും മധു വായിരുന്നു. മലയാളത്തിന്റെ വെള്ളിനക്ഷത്രമെന്ന പ്രേം നസീറിനെ അനുസ്മരിച്ച് ഞാൻ ഒരുക്കിയവേദിയിൽ കൂറ്റൻ നക്ഷത്രം ലൈറ്റിറ്റ് അലങ്കരിച്ചതും മധുവായിരുന്നു. അങ്ങനെ എത്ര എത്ര വ്യത്യസ്ത വേദികൾ എന്റെ പ്രിയ സുഹൃത്ത് മധു ഒരുക്കിതന്നു.
ആ വേർപാടിൽ ഞാൻ ദു:ഖിക്കുന്നു. കൂടെ പ്രേം നസീർ സുഹൃത് സമിതിയുടെയും തെക്കൻ സ്റ്റാറിന്റെയും ആദരാഞ്ജലിയും അർപ്പിക്കുന്നു – തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന സെക്രട്ടറി, പ്രേം നസീർ സുഹൃത് സമിതി.