സാക്ഷാല്‍ ലയണല്‍ മെസിക്കും സ്‌കലോണിക്കുമടക്കം 18 യെല്ലോ കാര്‍ഡുകളാണ് റഫറി മാത്യൂ ലാഹോസ് ഇന്നലത്തെ മത്സരത്തില്‍ നല്‍കിയത്.രണ്ട് അര്‍ജന്റീന ഒഫീഷ്യല്‍സ്, എട്ട് അര്‍ജന്റീന താരങ്ങള്‍, ഏഴ് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ എന്നിവര്‍ക്കാണ് റഫറി യെല്ലോ കാര്‍ഡ് നടപടി സ്വീകരിച്ചത്. അതില്‍ തന്നെ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസിന് രണ്ട് യെല്ലോ കാര്‍ഡ് ലഭിച്ചു.ഷൂട്ടൗട്ടിലേക്ക് നീണ്ട അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് ആവേശപ്പോരാട്ടം ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. ഇന്നലത്തെ മത്സരത്തിലെ റഫറിയായ മാത്യൂ ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്. 31-ാം മിനിറ്റില്‍ അര്‍ജന്റീന കോച്ചിങ് സ്റ്റാഫ് വാള്‍ട്ടര്‍ സാമുവലിനായിരുന്നു ആദ്യം യെല്ലോ കാര്‍ഡ് ലഭിച്ചത്. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ട് സമയം വരെ റഫറി യെല്ലോ കാര്‍ഡ് ശിക്ഷ തുടര്‍ന്നു. ഷൂട്ടൗട്ടില്‍ 129-ാം മിനിറ്റില്‍ ഡച്ച് താരം നോവാ ലാങ് ആണ് അവസാനമായി യെല്ലോ കാര്‍ഡ് വാങ്ങിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അര്‍ജന്റൈന്‍ നായകന്‍ മെസ്സിക്കും കോച്ച് ലയണല്‍ സ്‌കലോണിക്കും കിട്ടി യെല്ലോ കാര്‍ഡ്. അര്‍ജന്റീനക്കെതിരെ ഫ്രീകിക്ക് നല്‍കിയതിനെ ചോദ്യം ചെയ്തതിനായിരുന്നു മെസ്സിക്ക് യെല്ലോ കാര്‍ഡ് കാണേണ്ടി വന്നത്. പെനാല്‍റ്റി ഷൂട്ടൗട്ട് സമയത്ത് 128, 129 മിനിറ്റുകളില്‍ രണ്ട് യെല്ലോ കാര്‍ഡ് ലഭിച്ച ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസിന് റെഡ് കാര്‍ഡും ലഭിച്ചു.സ്പാനിഷ് റഫറിയായ മാത്യു ലാഹോസ് മത്സരത്തിന് മുമ്ബേ തന്നെ അര്‍ജന്റീന ആരാധകരില്‍ ആശങ്കകള്‍ നിറച്ചിരുന്നു. മെസ്സിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത് കുപ്രസിദ്ധി നേടിയയാളാണ് ലാഹോസ്. 2014 ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. മെസ്സി ഓഫ്‌സൈഡ് ആണെന്നു പറഞ്ഞായിരുന്നു അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ലാഹോസ് ഗോള്‍ നിഷേധിച്ചത്. ആ മത്സരത്തില്‍ ബാഴ്‌സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു. മറഡോണയുടെ വിയോഗത്തിന് പിന്നാലെ ബാഴ്‌സലോണ-ഒസാസുന മത്സരത്തില്‍ ഗോള്‍ നേടിയ മെസ്സി ജഴ്‌സി അഴിച്ച് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഈ സംഭവത്തിലും ലാഹോസ് മെസ്സിക്കെതിരെ യെല്ലോ കാര്‍ഡ് നടപടി സ്വീകരിച്ചിരുന്നു.