2036 ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തറിന്‍്റെ ശ്രമം.ഖത്തറിന്‍്റെ ലോകകപ്പ് നടത്തിപ്പ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളുമൊക്കെ ചര്‍ച്ചയായി. ഇതിനു ചുവടുപിടിച്ചാണ് ലോക കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നത്.2023 ഫോര്‍മുല വണ്‍, 2023 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍, 2024 ലോക നീന്തല്‍ ചാമ്ബ്യന്‍ഷിപ്പ്, 2025 ലോക ടേബിള്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പ് തുടങ്ങിയ ടൂര്‍ണമെന്‍്റുകള്‍ക്കൊക്കെ ഖത്തര്‍ തന്നെയാണ് വേദിയാവുക.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടില്‍ മെസിയും 36ആം മിനിട്ടില്‍ ഡി മരിയയും നേടിയ ഗോളില്‍ അര്‍ജന്‍്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാന്‍ അര്‍ജന്‍്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളില്‍ എംബാപ്പെ ഫ്രാന്‍സിനായി ഗോളുകള്‍ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്‍്റീന ലീഡെടുത്തു. എന്നാല്‍, 118ആം മിനിട്ടില്‍ എംബാപ്പെ തന്‍്റെ ഹാട്രിക്ക് ഗോള്‍ നേടി ഫ്രാന്‍സിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ രണ്ടും മൂന്നും കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്‍്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.