ലോകകപ്പ് ഫൈനലിലെ മത്സരം കാണാൻ താരം ഖത്തറിൽ

‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ”-മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ഖത്തറിൽ എത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പം അർജന്റീന ഫ്രാൻസ് കലാശ പോരാട്ടം കാണാൻ മമ്മൂട്ടിയും ഉണ്ടാവും. റോയൽ ഹയ്യ വി.ഐ.പി ബോക്സിൽ ഇരുന്നാവും നടൻ കളി കാണുന്നത്.നേരത്തേ നടന്‍ മോഹന്‍ലാലും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു. ഇന്ന് രാത്രി 8.30ന് ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത് അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്.2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ

Comments (0)
Add Comment