ജലദോഷത്തിനും പനിക്കും എതിരെ പ്രതിരോധശേഷി വർധിപ്പിക്കുക, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങി, ഈ സുഗന്ധവ്യഞ്ജനത്തിന് അതിശയകരമായ ഗുണങ്ങളുണ്ട്. വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…സുഗന്ധവ്യഞ്ജനങ്ങൾ ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് ചുമ, പനി, ജലദോഷം, അനുബന്ധ രോഗങ്ങൾ എന്നിവയിൽ നിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കും. മികച്ച ഫലം ലഭിക്കുന്നതിന് രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് രാവിലെ കഴിക്കുക.