യൂട്യൂബറായ തിയോ ആണ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും കണ്ട ആദ്യ വ്യക്തിയെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.” എന്തൊരു ലോകകപ്പായിരുന്നു അത്. ലോകപ്പിലെ 64 മത്സരങ്ങളും കണ്ടു. അര്‍ജന്റീന കപ്പുയര്‍ത്തി. ഒരുപാട് വികാരങ്ങള്‍ നിറഞ്ഞ മത്സരം. എല്ലാവര്‍ക്കും നന്ദി, ” എന്നായിരുന്നു തിയോയുടെ ട്വിറ്റര്‍ പോസ്റ്റ്.
crypto.com തിയോയുടെ ഈ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും തിയോയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. തിയോ ഇതിന് മറുപടിയായി നന്ദിയും പറഞ്ഞു. ”ഇത് സാധ്യമാക്കിയതിന് നന്ദി” എന്നായിരുന്നു തിയോയുടെ ട്വീറ്റ്.എന്നാല്‍ ഇത്രയധികം മത്സരങ്ങള്‍ അദ്ദേഹം എങ്ങനെ കണ്ടുവെന്ന സംശയം ഉപയോക്താക്കളിലുണ്ടായിരുന്നു. എല്ലാ മത്സരങ്ങളും മുഴുവനായി കാണാന്‍ കഴിയില്ല എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. മെസ്സിയുടെ ഒരു ആരാധകനാണ് തിയോ. എന്നാല്‍, ഒരു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പാരജയമാണെന്ന് തിയോ പറഞ്ഞത് ആളുകള്‍ക്ക് അത്ര രസിച്ചിരുന്നില്ല.അര്‍ജന്റീന ഫിഫ ലോകകപ്പ് നേടിയാല്‍ സൗജന്യ ബിരിയാണി വാഗ്ദാനം ചെയ്ത ആരാധകന്റെയും രസകരമായ വാര്‍ത്തയായിരുന്നു. ഫൈനലിനു പിന്നാലെ അദ്ദേഹം തന്റെ വാക്ക് പാലിച്ചിരുന്നു. ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശ്ശൂര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ഷിബു ആരംഭിച്ചിരുന്നു. ആയിരം പേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.ഖത്തറില്‍ അര്‍ജന്റീന സൗദിയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെസി ആരാധകന്‍ സ്വന്തം കുഞ്ഞിന് മെസി എന്ന പേരിട്ടതും വലിയ വാര്‍ത്തയായിരുന്നു. പടിഞ്ഞാറേ ചാലക്കുടി കല്ലൂപറമ്ബില്‍ ഷനീര്‍ – ഫാത്തിമ ദമ്ബതികളാണ് അര്‍ജന്റീന – സൗദി അറേബ്യ മത്സരത്തിന്റെ ഇടവേളയില്‍ മകന് പേരിട്ടത്. ഐദിന്‍ മെസിയെന്നാണ് കുഞ്ഞിന്റെ പേരിന്റെ പൂര്‍ണരൂപം. പേരിടാനായി എത്തിച്ചപ്പോള്‍ കുഞ്ഞു മെസ്സിയും അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞിരുന്നു. അര്‍ജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കു വച്ചാണ് മെസിയും മാതാപിതാക്കളും സ്റ്റേഡിയം വിട്ടിരുന്നത്.ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ജഴ്‌സിയണിഞ്ഞുള്ള ആരാധകരുടെ വിവാഹവും വാര്‍ത്തയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊച്ചുള്ളൂര്‍ രാധാമാധവത്തില്‍ എസ്. രാധാകൃഷ്ണ കമ്മത്തിന്റെയും ആര്‍. ശ്രീവിദ്യയുടെയും മകനും തിരുവനന്തപുരം ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞനായ സച്ചിന്‍ ആര്‍. കമ്മത്തിന്റെയും കൊച്ചി സെന്റ് ബെനഡിക്‌ട് റോഡ് റാം മന്ദിറില്‍ ആര്‍.രമേശ് കുമാറിന്റെയും സന്ധ്യാ റാണിയുടെയും മകളായ സിഎ വിദ്യാര്‍ഥിയായ ആര്‍. ആതിരയുടെയും വിവാഹമാണ് ലോകകപ്പ് ഫൈനല്‍ പോലെ തന്നെ ആവേശകരമായത്. എട്ടരയ്ക്കു ഫൈനല്‍ മത്സരം തുടങ്ങുന്നത് മുന്‍പ് തന്നെ തിരുവനന്തപുരത്തെ സച്ചിന്റെ വീട്ടിലെത്താന്‍ വിവാഹച്ചടങ്ങുകളും സദ്യയും അതിവേഗം പൂര്‍ത്തിയാക്കിയാണ് ഇരുവരും വരന്റെ വീട്ടിലേക്ക് മടങ്ങിയിരുന്നത്.