70-ാം വയസിലും ഹൈജം ബിൽ 4 ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ സൂസി മാത്യുവിനെ പ്രേം നസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ ആദരിക്കുന്നു.

70 കഴിഞ്ഞ കായിക പ്രതിഭയെആദരിച്ചുതൊടുപുഴ :- മൂന്ന് മക്കൾ, ആറ് പേരകുട്ടികൾ .സൂസി മാത്യു വെന്ന 70 വയസ് പ്രായമുള്ള കായിക പ്രതിഭ മിന്നും പ്രകടനം കാഴ്ച വെച്ച് ഇപ്പോഴും ട്രാക്കിൽ തന്നെ. മുത്തശ്ശിയുടെ ഓട്ടമുൾപ്പെടെയുള്ള പരിശീലനം കണ്ട് യുവ കായിക താരങ്ങൾ പോലും സ്തംഭിച്ച നിമിഷങ്ങൾ. പലർക്കും സംശയമായിരുന്നു – ഈ മുത്തശ്ശിക്ക് സ്വർണ്ണം നേടുവാൻ കഴിയുമോയെന്ന് ? പക്ഷെ, ആ സംശയത്തിന് മുത്തശ്ശി മധുരമായി തന്നെ മറുപടിയും നൽകി. ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട യിലെ നാസിക്കിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ 100 മീ , 200 മീ. 400 മീറ്റർ ഹൈജംബ് ഇനങ്ങളിൽ 4 സ്വർണ്ണമാണ് മുത്തശ്ശി നേടിയത്. ആ നേട്ടം തൊടുപുഴ ക്കാർക്ക് അഭിമാനകരമായിരുന്നു. ഈ വിജയം നേടിയ സൂസി മാത്യുവിനെ പ്രേം നസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ ഇന്നലെ അനുമോദിച്ചു. അഞ്ചിരി പാരീഷ് ഹാളിൽ പ്രസിഡണ്ട് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്ര മുൻ ജില്ലാ ഡയറക്ടറും, സമിതി രക്ഷാധികാരിയുമായ ഹരിലാൽ സൂസി ക്ക് ഉപഹാര സമർപ്പണവും , ജോയിന്റ് സെക്രട്ടറി അശ്വതി സുമേഷ്, അനിത മുരളി എന്നിവർ പൊന്നാടയും ചാർത്തി. ചലച്ചിത്ര സംഗീത സംവിധായകൻ റഷീദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സമിതി സെക്രട്ടറി സന്തോഷ് മാത്യു, ഭാരവാഹികളായ ബിനോയ് , അശ്വതി, അനിത മുരളി, ലോവ്വ്വ എന്നിവർ ആശംസകൾ അർപ്പിച്ചു. ആദരവിന് നന്ദി പറഞ്ഞു കൊണ്ട്മുത്തശ്ശി തന്റെ കായിക അനുഭവങ്ങൾ വിവരിച്ചു. മുത്തശ്ശിയുടെ ഭർത്താവ് മാത്യുവും ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment