8,499 രൂപയ്ക്ക് കിടിലന്‍ ഫോണുമായി സാംസങ്ങ് ഗാലക്‌സി എം04 അവതരിപ്പിച്ചു

8,499 രൂപയ്ക്ക് കിടിലന്‍ ഫോണുമായി സാംസങ്ങ്  ഗാലക്‌സി എം04 അവതരിപ്പിച്ചു

ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 12ന് ആമസോണില്‍ ഫോണ്‍ വില്‍പനയ്ക്കെത്തും. ബ്ലൂ, ഗോള്‍ഡ്, മിന്റ് ഗ്രീന്‍, വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ നിങ്ങള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം.ഈ സ്മാര്‍ട് ഫോണിന് രണ്ട് വര്‍ഷം വരെ ഒഎസ് അപ്ഗ്രേഡുകള്‍ നല്‍കുമെന്ന് കമ്ബനി ഓഫര്‍ ചെയ്തിട്ടുണ്ട്. എല്‍ഇഡി ഫ്‌ലാഷോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും പ്രധാന ഫീച്ചറുകളാണ്. മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 5,000 എംഎഎച്ച്‌ ആണ് ബാറ്ററി.സാംസങ് ഗാലക്‌സി എം04 ന് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചുള്ള 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്പ്ലേ ഉണ്ട്. മീഡിയടെക് ഹീലിയോ പി35 ആണ് പ്രോസസര്‍. മൊത്തം റാമിന്റെ 8 ജിബി വരെ വാഗ്ദാനം ചെയ്യുന്ന റാം പ്ലസ് ഫീച്ചറും സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി (1ടിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള UI 4.1 ഒഎസിലാണ് സാംസങ് ഗാലക്‌സി എം04 പ്രവര്‍ത്തിക്കുന്നത്.

Comments (0)
Add Comment