WAM ഖത്തർ മേമുണ്ട കമ്മിറ്റി സ്വീകരണം നൽകി

സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ ബഹ്‌റൈൻ മേമുണ്ട മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരി എം പി അബ്ദുറഹ്‌മാൻ ഹാജി.യു എ ഇ മേമുണ്ട മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്ള മാണി ക്കൊത്ത്. മേമുണ്ട മദ്രസ്സ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി മാനാരി ഇബ്രാഹിം ഹാജി.മാസ്റ്റർ മുഹമ്മദ് നസീൻ. എന്നിവർക്ക്‌ വാം ഖത്തർ മേമുണ്ട സ്വീകരണം നൽകി.

മേമുണ്ട മദ്രസയിൽ അദ്ധ്യാപകൻ ആയിരുന്ന സുബൈർ ബാഖവിസദസ്സ് ഉത്ഘാടനം നിർവഹിച്ചു.
എം പി അബ്ദുറഹിമാൻഹാജിക്ക് എം എ ഗഫൂറും. അബ്ദുള്ള മാണിക്കോത്തിന് ശരീഫ് മേമുണ്ടയും.മാനാരി ഇബ്രാഹിം ന് അദ്ദേഹത്തിന്റെ അസാനിദ്യത്തിൽ മകൻ അൻവറിന് കിഴക്കെ പാലോത്ത് കരീം. ലോകകപ്പ് മത്സരം കാണാനായി എത്തിയ വിദ്യാർതി നസീന് അബൂബക്കർ പാറേമ്മലും ഉപഹാരസമർപ്പണം നടത്തി.
ശരീഫ് മേമുണ്ട വാം കമ്മിറ്റിയെ പരിചയപ്പെടുത്തി സംസാരിച്ചു.

നാസർ കോക്കാട്ടിൽ,Dr അബ്ദുറസാഖ്,നവാസ് കോട്ടക്കൽ,അത്തീഖ് റഹ്മാൻ എസ് ഡി ,ഖയ്യൂം തോടന്നൂർ എന്നിവർ ആശംസകൾ നേർന്നു. എം പി അബ്ദുറഹിമാൻഹാജി, അബ്ദുള്ള മാണിക്കോത്ത് എന്നിവർ മറുപടി പ്രസംഗം നടത്തി.ഇടയ്ക്കാട്ട് ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശബീർ മേമുണ്ട സ്വാഗതവും സുഹൈൽ പാലോത്ത് നന്ദിയും രേഖപ്പെടുത്തി.

Comments (0)
Add Comment