” എനിക്ക് ഇനി യൂറോപ്പില്‍ ഒന്നും തന്നെ തെളിയിക്കാന്‍ ഇല്ല “

പുതിയ വെല്ലുവിളികള്‍ താന്‍ ആസ്വദിക്കുകയാണെന്ന് പറഞ്ഞ റൊണാള്‍ഡോ യൂറോപ്പില്‍ തന്റെ ‘ജോലി പൂര്‍ത്തിയായി’ എന്നും വെളിപ്പെടുത്തി.നവംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ഒരു സ്വതന്ത്ര ഏജന്റായിരുന്ന റൊണാള്‍ഡോ, രണ്ടര വര്‍ഷത്തെ കരാറില്‍ കഴിഞ്ഞ ആഴ്ച അല്‍ നാസറില്‍ ചേര്‍ന്നു.’എന്റെ ജീവിതത്തിലെ ഈ വലിയ തീരുമാനം എടുക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. യൂറോപ്പില്‍, എന്റെ ജോലി പൂര്‍ത്തിയായി.യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്.ഇപ്പോള്‍ ഇത് ഏഷ്യയില്‍ ഒരു പുതിയ വെല്ലുവിളിയാണ്.യൂറോപ്പിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. പോര്‍ച്ചുഗലില്‍ പോലും നിരവധി ക്ലബ്ബുകള്‍ എന്നെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചു, പക്ഷേ ഞാന്‍ ഈ ക്ലബ്ബിന് എന്റെ വാക്ക് നല്‍കി.’റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment