ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെയും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്.ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്ബരയില്‍ മുഹമ്മദ് ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അതിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരം നാല് വിക്കറ്റുകളും വീഴ്ത്തിയി.729 പോയിന്റുമായാണ് സിറാജ് പട്ടികയില്‍ ഒന്നാമതെത്തിയത്. സിറാജിന്റെ സഹതരമായ മുഹമ്മദ് ഷമി 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തെത്തി.പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസം ബാബര്‍ ബാറ്റര്‍മാരില്‍ ഒന്നാമത്. പട്ടികയിലെ ആദ്യപത്ത് സ്ഥാനങ്ങളില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ ആറാമതെത്തി. ഗില്ലിന്റെ മുന്നേറ്റം പട്ടികയില്‍ വീരാട് കോഹ് ലിയെ ഏഴാമതാക്കി. കിവീസിനെതിരെ സെഞ്ച്വറി നേടിയതോടെ രോഹിത് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാമത് എത്തി.