ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു ഷെഫിനെ വേണം; മാസം നാലര ലക്ഷം രൂപ ഓഫര്‍

റൊണാള്‍ഡോയുടെ ഷെഫാകുന്നോ? മാസം നാലര ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ആളില്ല അതിന് കാരണം താരം മുന്നോട്ടുവെക്കുന്ന കടുപ്പമേറിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഷെഫുമാര്‍ തയ്യാറാകാത്തതാണത്രെ.ദി മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, സൂപ്പതാരം റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗലും ഇപ്പോള്‍ ഗള്‍ഫ് രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിഗത ഷെഫിനെ കണ്ടെത്തുക എന്നതാണ്. പോര്‍ച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് റൊണാള്‍ഡോയും പങ്കാളിയും അന്വേഷിക്കുന്നത്.ജോലി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍, ഷെഫിന് പ്രതിമാസം 4,500 പൗണ്ട് (4,52,299 രൂപ) ശമ്ബളം ലഭിക്കുമെന്നാണ് റൊണാള്‍ഡോയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Comments (0)
Add Comment