തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ എന്ത് ചെയ്യണം ?

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ എപ്പോഴും ഒരു ലിപ് ബാം കയ്യില്‍ കരുതണം.ഒലീവ് ഓയില്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്‌സിഡന്റുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ നേരിടാന്‍ സഹായിക്കുന്ന രോഗശാന്തി ഗുണങ്ങളും ഇതിന് ഉണ്ട്. ഉറങ്ങാന്‍ പോകുന്നതിനു മുമ്ബ് ചുണ്ടില്‍ കറ്റാര്‍വാഴ ജെല്ലുമായി കലര്‍ത്തി അല്‍പം ഒലീവ് ഓയില്‍ പുരട്ടുക.ചുണ്ടുകള്‍ക്കും ചര്‍മ്മം പൊട്ടുന്നതിനും നാരങ്ങ നല്ലതാണ്. ഇത് നേരിട്ട് ചുണ്ടില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ച്‌ പിറ്റേന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്. അല്‍പം പഞ്ചസാരയും നാരങ്ങ നീരും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ചുണ്ട് ചുണ്ട് തുടയ്ക്കുക. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാനും ചുണ്ടുകള്‍ക്ക് മൃദുത്വവും നല്‍കാനും സഹായിക്കും.

Comments (0)
Add Comment