പുതുവത്സരത്തില്‍ പ്രണയം വെളിപ്പെടുത്തി തെല്ലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും

ഗോസിപ്പുകോളങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഇരുവരും. എന്നാല്‍ താരങ്ങള്‍ ഈ വിഷയത്തെക്കുറിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഇപ്പോഴിതാ, പുതുവത്സരത്തില്‍ ഇരുവരും പങ്കുവച്ച്‌ ചിത്രമാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന പപ്പരാസികള്‍ പറയുന്നത്.ഒരേ ലൊക്കേഷനില്‍ നിന്നുളള ചിത്രം ഒക്‌ടോബറില്‍ രശ്മികയും പങ്കുവെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ ലോകത്തിന്റെ അഭിപ്രായം.

Comments (0)
Add Comment