പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച്‌ നവ്യ നായര്‍

പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച്‌ നവ്യ നായര്‍

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരി ആക്കിയത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.210 വരെ സിനിമയില്‍ സജീവമായിരുന്ന നവ്യ പിന്നീട് സിനിമയില്‍ നിന്ന് ഒരിടവേള എടുക്കുകയായിരുന്നു. 2010ലായിരുന്നു നവ്യ വിവാഹിതയായത്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്‌നില്‍ക്കുകയായിരുന്നു താരം. ഒരു മകനും താരത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തന്റെ തിരിച്ചുവരവ് നടത്തിയത്. അതിലെ നവ്യയുടെ പ്രകടനത്തിന് ഒരുപാട് പ്രശംസയും ലഭിച്ചിരുന്നു. ജാനകി ജാനേയാണ് താരത്തിന്റെ ഇനി വരാനുളള സിനിമ.ഇപ്പോഴിതാ പുതു തലമുറയിലെ നായികമാരെ വെല്ലുന്ന തരത്തിലുളള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ. നിതിന്‍ നന്ദകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാള്‍ട്ട് സ്റ്റുഡിയോസിന്റെ ഔട്ട്ഫിറ്റില്‍ രാഖിയാണ് സൈ്റ്റലിംഗ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

Comments (0)
Add Comment