പ്രവാസികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനും ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയര്‍ത്തി നോര്‍ക്ക റൂട്ട്സ്

ജി.എസ്.ടിയുടെ പേരിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നിവ 18 ശതമാനം ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു എന്നാണ് നോര്‍ക്ക റൂട്ട്സ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള സര്‍വിസ് ചാര്‍ജ് നിലവിലെ 315 രൂപയില്‍നിന്ന് 372 രൂപയായും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 550ല്‍നിന്ന് 649 രൂപയായും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, നിരക്കുവര്‍ധന പ്രവാസികളോട് കാണിക്കുന്ന അനീതിയാണെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. പ്രവാസികളോടുള്ള അവഗണനയുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Comments (0)
Add Comment