ദാറുൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗവും ദീനീ പ്രവർത്തകയും പരേതനായ എസ്.വി.എം. യൂസഫിന്റെ സഹധർമ്മിണിയും. നന്ദൻകോട് അമീനുദ്ദീൻ , വെള്ളയമ്പലം ടി എം സി മൊബൈൽ ടെക്നോളജി എം ഡി ്് ജമീൽ യൂസഫ് എന്നിവരുടെ മാതാവുമായ മർഹൂമാ അലീമ ബീവിയുടെ അനുസ്മരണവും ദുആ മജ് ലിസും ചാരിറ്റി വില്ലേജിൽ നടത്തി.
ശാരീരിക മാനസിക വൈകല്യ ബാധിതരായ അനാഥകളുടെ ആജീവനാന്ത പുനരധിവാസ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനവും ദു: ആ നേതൃത്വവും ചാരിറ്റി വില്ലേജ് ചെയർമാൻ . ഉവൈസ് അമാനി നദ്‌വി നിർവഹിച്ചു.
അഡ്വക്കേറ്റ് ഷാനവാസ് വെമ്പായം ,അഷ്കർ പാളയം, മക്കളായ അമീനുദ്ദീൻ ,ജമീൽ യൂസഫ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഹക്കീം ,മുകുന്ദേശ് ശാസ്തമംഗലം, അശോകൻ ടെക്നോപാർക്ക് , പൂന്തുറ പീരു മുഹമ്മദ് , മുഹമ്മദ് ഷാക്കിർ , നിയാസ് അഴിക്കോട്, ചാല മുജീബ്, ബിനു .ബന്ധുമിത്രാദികൾ ചടങ്ങിൽ പങ്കെടുത്തു.