സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍

‘എന്നും പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്.അതേസമയം, ‘കാതല്‍’ എന്ന മലയാള ചിത്രമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Comments (0)
Add Comment