ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്‌ട്രിക് കാര്‍. കൂടാതെ LFP ബ്ലേഡ് ബാറ്ററിയും ഉപയോഗിക്കുന്നു. പുതിയ ബിവൈഡി 2023 ഡോള്‍ഫിന്റെ റേഞ്ച് 420 കിലോമീറ്റര്‍ വരെയാണ് എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഇത് 10.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത നല്‍കുന്നു. പുതിയ 2023 ഡോള്‍ഫിന്‍ ബിവൈഡി ഇലക്‌ട്രിക് കാര്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. എന്നാല്‍ മറ്റ് വിപണികളില്‍ ഇത് അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും കമ്ബനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബിവൈഡി ഇന്ത്യയില്‍ അതിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുമ്ബോള്‍, ഉടന്‍ തന്നെ ഇത് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്ബനി തീരുമാനിച്ചേക്കാം.പുതിയ ബിവൈഡി ഡോള്‍ഫിന്‍ 2023 കമ്ബനിയുടെ സമുദ്ര സൗന്ദര്യശാസ്ത്ര രൂപകല്‍പ്പനയെ പിന്തുടരുന്നു. കമ്ബനിയുടെ ചീഫ് ഡിസൈനര്‍ വൂള്‍ഫ്ഗാങ് എഗ്ഗറിന്‍റെ നേതൃത്വത്തില്‍ ആണിത് വികസിപ്പിച്ചെടുത്തത്. 2700 എംഎം ആണ് ഇതിന്റെ വീല്‍ബേസ്. ഇത് 16 അല്ലെങ്കില്‍ 17 ഇഞ്ച് വീലുകളുമായി എത്തുന്നു. പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറുള്ള രണ്ട് ഔട്ട്പുട്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഇത് 70kW, 180Nm, 130kW, 290Nm എന്നിവയുമായി വരുന്നു. 60kW ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 44.9kWh BYD LFP ബ്ലേഡ് ബാറ്ററി പാക്കില്‍ നിന്നാണ് ഇലക്‌ട്രിക് മോട്ടോര്‍ പവര്‍ എടുക്കുന്നത്. ചാര്‍ജര്‍ കമ്ബനിയില്‍ നിന്ന് ലഭ്യമാണ്.വാഹനത്തിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ബിവൈഡി 2023 ഡോള്‍ഫിന്റെ പുറംഭാഗം പിങ്ക്, ബെയ്ബെയ് ഗ്രേ, ചീസി യെല്ലോ, സര്‍ഫിംഗ് ബ്ലൂ, അറ്റ്ലാന്റിസ് ഗ്രേ, ടാരോ പര്‍പ്പിള്‍, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം പെയിന്റ് സ്‍കീമുകളിലാണ് വരുന്നത്. യാത്രക്കാര്‍ക്ക് ഇന്റീരിയറില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഫ്ലാറ്റ്-ബോട്ടം മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും അതിനടുത്തായി 5 ഇഞ്ച് ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനലും ഉണ്ട്. കാറിനുള്ളില്‍ 12.8 ഇഞ്ച് ഫ്ലോട്ടിംഗ് സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌ക്രീന്‍ ഉണ്ട്.ഇതില്‍, യാത്രക്കാരന് 4-വേയും 6-വേയും ഇലക്‌ട്രോണിക് ആയി ക്രമീകരിക്കാവുന്ന പാസഞ്ചര്‍ സീറ്റുകള്‍ ലഭിക്കുന്നു. കൂടാതെ, കപ്പ് ഹോള്‍ഡറുകളും ഡ്രൈവര്‍ക്കുള്ള സീറ്റ് ബെല്‍റ്റും ഉള്ള റിയര്‍ സെന്റര്‍ ആംറെസ്റ്റും ഉണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് രണ്ട് കപ്പ് ഹോള്‍ഡറുകളും ലഭിക്കും. മുന്‍വശത്തെ പാര്‍ക്കിംഗ് റഡാര്‍ കൃത്യമായ പാര്‍ക്കിംഗ് നീക്കങ്ങള്‍ സുഗമമാക്കുന്നു. കാറിലെ തത്സമയ ടയര്‍ പ്രഷര്‍ മോണിറ്ററിംഗിന്റെ പിന്തുണയും ലഭിക്കും. ബിവൈഡി 2023 ഡോള്‍ഫിന്‍ ഡ്യുവല്‍ പവര്‍ ഓപ്ഷനുകളുള്ള ഫ്രണ്ട് പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോര്‍ ഉപയോഗിക്കുന്നു.ബിവൈഡി ഡോള്‍ഫിന്‍ 2023 ഇലക്‌ട്രിക് കാറിന്‍റെ ചൈനയിലെ വില 116,800 യുവാനും 136,800 യുവാനും ആണ്. ഇത് ഏകദേശം 13.9 ലക്ഷം രൂപയും 16.3 ലക്ഷം രൂപയുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.