64,500 ചതുരശ്ര മീറ്റര്‍ വിസ്‌തൃതി, 971 കോടി രൂപ ചെലവ്, ഇന്ത്യയുടെ സ്മാര്‍ട്ട് പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ഒരുങ്ങി

ഈ മാസം 31ന് ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം പുതിയ മന്ദിരത്തിലാവും നടക്കുക. പിറ്റേ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ മന്ദിരത്തിലെ ലോക്‌സഭയില്‍ ബഡ്ജറ്റും അവതരിപ്പിക്കും എന്നാണ് അറിയുന്നത്.രാജ്യസഭാംഗവും വിഖ്യാത നര്‍ത്തകിയുമായ സോണാല്‍ മാന്‍ സിംഗ് ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.അതേസമയം, പാര്‍ലമെന്റില്‍ അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സന്‍സദ് പദ്ധതി പൂര്‍ത്തിയാവാറായി. നിയമ നിര്‍മ്മാണ പ്രക്രിയ സമ്ബൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഐ.ടി സങ്കേതങ്ങളുള്ള സ്മാര്‍ട്ട് പാര്‍ലമെന്റാണ് ഒരുങ്ങുന്നത്.മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സെക്രട്ടറിയേറ്റ്, വിവിധ കമ്മിറ്റികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വകുപ്പുകള്‍, പൗരന്മാര്‍ എന്നിവ ഒരുഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും ഡേറ്റാബേസിലും കൊണ്ടുവരും. പാര്‍ലമെന്റിന് ഒറ്റ പോര്‍ട്ടല്‍. ഇതിലൂടെ ആര്‍ക്കൈവുകളിലേക്ക് വേഗത്തിലെത്താം. പാര്‍ലമെന്റിലെ ഓണ്‍ലൈന്‍ ഉള്ളടക്കം മലയാളമടക്കമുള്ള 22 പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതം. പ്രഭാഷണങ്ങളുടെ തത്സമയ പരിഭാഷ. എം.പിമാര്‍ക്ക് രഹസ്യ ഫയലുകള്‍ കണ്ടെത്താനും മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാനും പത്രങ്ങള്‍ വായിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ വേദങ്ങള്‍, യോഗ, ഉപനിഷത്തുകള്‍, സൂഫി സംസ്‌കാരം തുടങ്ങിയവയുടെ പ്രതീകങ്ങളാല്‍ സമ്ബന്നമാക്കും.

സവിശേഷതകള്‍

ലോക്‌സഭാ തീം ദേശീയ പക്ഷിയായ മയില്‍

രാജ്യസഭ തീം ദേശീയ പുഷ്പമായ താമര

സെന്‍ട്രല്‍ ലൗഞ്ചിന്റെ തീം ദേശീയ വൃക്ഷമായ ആല്‍മരം

മച്ചില്‍ ഫ്രെസ്കോ പെയിന്റിംഗുകള്‍

അകത്തെ ചുവരുകളില്‍ ശ്ലോകങ്ങള്‍ ആലേഖനം ചെയ്യും.

നിലവിലെ മന്ദിരത്തിനു മുന്നില്‍ തൃകോണാകൃതിയില്‍.

 ആറു കവാടങ്ങള്‍

 നാലു നിലകള്‍. ഭൂമിക്കടിയില്‍ ഒന്ന്. ഭൂനിരപ്പില്‍ ഒന്ന്. മുകളില്‍ രണ്ട്

 വിസ്‌തൃതി: 64,500 ചതുരശ്ര മീറ്റര്‍

 ചെലവ്: 971 കോടി

 രൂപകല്‍പന: എച്ച്‌.സി.പി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, അഹമ്മദാബാദ്

 നിര്‍മ്മാണ കരാര്‍: ടാറ്റാ പ്രൊജക്‌ട്

 ലോക്‌സഭാ ചേംബര്‍: 3015 ചതുരശ്ര മീറ്റര്‍ 888 എംപിമാര്‍ക്ക് ഇരിപ്പിടം (ഒരു സീറ്റില്‍ രണ്ടുപേര്‍).

സംയുക്ത സമ്മേളനത്തില്‍ 1224 പേര്‍ക്ക് ഇരിക്കാം (ഒരു സീറ്റില്‍ മൂന്നുപേര്‍)

 രാജ്യസഭാ ചേംബര്‍: 3220 ച. മീറ്റര്‍ 384 എം.പിമാര്‍ക്ക് ഇരിപ്പിടം

 സീറ്റുകളില്‍ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റല്‍ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്‌ട്രോണിക് പാനല്‍

120 ഓഫീസുകള്‍: പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, എം.പിമാരുടെ മുറികള്‍, കോണ്‍ഫറന്‍സ് മുറികള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകള്‍

 ആധുനിക ദൃശ്യ, ശ്രവ്യ, ആശയവിനിമയ ഡാറ്റാ നെറ്റ്‌വര്‍ക്ക്

രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും എംപിമാര്‍ക്കും പ്രത്യേക കവാടങ്ങള്‍. പൊതുജനങ്ങള്‍ക്ക് രണ്ടു കവാടങ്ങള്‍

Comments (0)
Add Comment