അദാനിയുടെ സ്വന്തം ഷെയറുകള്‍ പണയം വെച്ചുള്ള കടംവാങ്ങല്‍

ഉടന്‍ തിരിച്ചടയ്ക്കേണ്ട ലോണുകളുടെ തിരിച്ചടവിനായാണ് സ്വന്തം ഷെയറുകള്‍ പണയം വെച്ചുള്ള കടംവാങ്ങല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടോടെ ഇന്ത്യയിലെ നിക്ഷേപ സംഗമങ്ങളില്‍ നിന്ന് മുങ്ങി നടക്കുകയാണ് അദാനിയെന്നും ആക്ഷേപമുണ്ട്.അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്ബനികളുടെ ഷെയറുകള്‍ ഈട് നല്‍കിയാണ് എസ്ബിഐയില്‍ നിന്ന് വീണ്ടും പണം കടം വാങ്ങുന്നത്. 250 കോടി ഡോളര്‍ വിലയുള്ള ഷെയറുകളാണ് എസ്ബിഐ സബ്സിഡിയറിയായ എസ്ബിഐ ക്യാപ്പില്‍ പണയം വച്ചതെന്നാണ് സൂചന. അദാനി പോര്‍ട്‌സിന്‍്റെ ഒരു ശതമാനവും അദാനി ട്രാന്‍സ്മിഷന്‍്റെ 0.55%വും ഗ്രീന്‍ എനര്‍ജിയുടെ 1.06%വും ഷെയറുകളാണ് പുതുതായി പണയത്തിലുള്ളത്. ഉടനടി തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ട ലോണുകള്‍ അടച്ചു തീര്‍ക്കാനാണ് കടമെടുപ്പ്.വിദേശ ഏജന്‍സികള്‍ റേറ്റിംഗ് താഴ്ത്തുകയും അന്താരാഷ്ട്ര ബാങ്കുകള്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കടം തിരിച്ചടയ്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ അദാനി ആരംഭിച്ചിട്ടുള്ളത്. അദാനിയുടെ കടമെടുക്കലില്‍ 18%വും ബോണ്ടുകളില്‍ 37 ശതമാനവും വിദേശ ബാങ്കുകളില്‍ നിന്നുള്ളതാണ്.
നോര്‍വേയിലെ സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് സംവിധാനമായ നോര്‍വേ വെല്‍ത്ത് ഫണ്ട് വാങ്ങിയ മുഴുവന്‍ അദാനി ഓഹരികളും വിറ്റഴിച്ചതും മാര്‍ക്കറ്റില്‍ തിരിച്ചടിയായി.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തിരിച്ചടിയായതോടെ ഇന്ത്യയിലെ നിക്ഷേപ സംഗമങ്ങളില്‍ നിന്ന് മുങ്ങി നടക്കുകയാണ് അദാനിയെന്നും ആക്ഷേപമുണ്ട്. യുപിയിലെ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റിലെ അദാനിയുടെ അസാന്നിധ്യം വിമര്‍ശകരുടെ അടുത്ത കുന്തമുനയായി മാറുകയാണ്. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗിനെതിരായ കേസില്‍ വാച്ച്‌ടെല്‍ എന്ന അമേരിക്കന്‍ നിയമ സ്ഥാപനത്തെ വാദിക്കാന്‍ ഏല്‍പ്പിച്ച്‌ തിരിച്ചടിക്കുക തന്നെയാണ് അദാനിയുടെ നീക്കം.

Comments (0)
Add Comment