ഇടത് സര്‍ക്കാര്‍ രണ്ട് രൂപ കൂട്ടിയതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ നമ്ബര്‍ വണ്‍‍

കേരളത്തിലെ പെട്രോള്‍ വില ഇപ്പോഴത്തെ 108ല്‍ നിന്നും 110 ആകുന്നതോടെ ഇപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും എത്തും.ഇതോടെ ബിജെപി ഇതര സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, തെലുങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടിവരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളായി മാറും.തിരുവനന്തപുരത്ത് ഇപ്പോള്‍ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോള്‍ വില 110 രൂപയിലേക്കും ഡീസല്‍ വില 99 രൂപയിലേക്കുമെത്തും.

Comments (0)
Add Comment