ഇഷ്ടം തോന്നിയ ആളെ വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി

ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയത് മറ്റൊരാളോടാണെന്നാണ് അനുഷ്‌ക പറയുന്നത്. ” രാഹുല്‍ ദ്രാവിഡാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അത് പ്രണയമായി മാറി. എന്നാണ് ഒരു മാധ്യമത്തിനോട് താരം പറഞ്ഞത്.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക. യു വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അന്‍വിത റവാലി ഷെട്ടി എന്ന ഷെഫ് ആയിട്ടാണ് താരം അഭിനയിക്കുന്നത്. നവീന്‍ പോളി ഷെട്ടിയാണ് നായകന്‍. 2020ല്‍ പുറത്തിറങ്ങിയ ‘ നിശബ്ദം’ ആണ് അനുഷ്‌ക അഭിനയിച്ച്‌ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

Comments (0)
Add Comment