എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിയതിന്‍റെ കഥ പങ്കുവെച്ച്‌ ഉണ്ണി മുകുന്ദന്‍

അന്ന് പക്ഷെ മോദി പ്രധാനമന്ത്രിയായിരുന്നില്ലെന്നും തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും ഉണ്ണി മുകുന്ദന്‍.മാളികപ്പുറം 100 കോടി ക്ലബ്ബില്‍ ഇടം നേടിയതിനെത്തുടര്‍ന്ന് ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷെ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാന്‍ അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചിരിയോടെ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നല്‍കുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓര്‍മ്മകളുണ്ട്’- ഉണ്ണി മുകുന്ദന്‍ പറയുന്നു.

Comments (0)
Add Comment