• മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനർജി സഹായിക്കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
• ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ-ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക.
• ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തിയേക്കാം. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്‍റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാൻ ശ്രമിക്കുക.
• പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി പ്രവര്‍ത്തിക്കാൻ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുകയും ചെയ്യും.
• പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സഹായകമാണ്. വ്യായാമം ചെയ്യുമ്പോള്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു.
• പുറംലോകവുമായി കാര്യമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ മറവി കൂടുതലായി കാണാം. സ്വയം സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സാധിക്കും.
• നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മ ശക്തിക്ക് നല്ലതാണ്.