ചാരബലൂണ്‍ വെടിവെച്ചിട്ടതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ചൈന

യു.എസ് ബലൂണ്‍ വെടിവെച്ചിട്ടതില്‍ ശക്തമായ അതൃപ്തിയുണ്ടെന്ന് ചൈന അറിയിച്ചു.ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ചൈന പ്രതികരിച്ചു.യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണുണ്ടായതെന്നും ചൈന വ്യക്തമാക്കി. അന്തര്‍ദേശീയതലത്തില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെ ലംഘനമാണ് യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബലൂണ്‍ അബദ്ധത്തിലാണ് യു.എസിലെത്തിയതെന്നും ചൈന അറിയിച്ചിരുന്നു.ചൈനീസ് ചാരബലൂണ്‍ യു.എസ് വെടിവെച്ചിട്ടിരുന്നു. അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോര്‍ത്താനാണ് ചൈന ബലൂണ്‍ അയച്ചതെന്ന് ആരോപണമുണ്ടായിരുന്നു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂണ്‍ പതിച്ചത്.ബലൂണ്‍ വെടിവെച്ചിടുമ്ബോള്‍ മൂന്നോളം എയര്‍പോര്‍ട്ടുകള്‍ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂണ്‍ വെടിവെച്ചിടാന്‍ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബലൂണ്‍ വീണത്. സൗത്ത് കരോലിനക്ക് സമീപമുള്ള സമുദ്രഭാഗത്താണ് ബലൂണ്‍ പതിച്ചത്ബലൂണിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ യു.എസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകള്‍ തെരച്ചില്‍ ആരംഭിച്ചു. ബലൂണ്‍ വെടിവെച്ചിടാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. അവര്‍ വിജയകരമായി ബലൂണ്‍ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച്‌ ജോ ബൈഡന്‍ പ്രതികരിച്ചത്.

Comments (0)
Add Comment