സമൂഹമാധ്യമങ്ങളില്‍ സൗദി സ്ഥാപക ദിനം ആഘോഷമാക്കി ആരാധകരും. അല്‍ നസ്‌ര്‍ കളിക്കാരും പരിശീലകരും സൗദി വേഷം ധരിച്ചാണ് ഗ്രൗണ്ടിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.താരം തന്നെയാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചത്. ‘സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകള്‍. അല്‍ നാസര്‍ എഫ്സിയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് പ്രത്യേക അവുഭവ’മായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. മാഞ്ചസ്റ്റര്‍ വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍-നാസറിലേക്ക് മാറിയെന്ന വാര്‍ത്ത ആരാധകരെ അമ്ബരപ്പിച്ചിരുന്നു.