പ്രവാസി ബന്ധു ഡോ. എസ്. അഹ് മദിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്

ദോഹ. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദിന് ഊഷ്മളമായ വരവേല്‍പ് . മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റു. തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന സ്വീകരണത്തില്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി.ഇ.ഒ. നില്‍ഷാദ് നാസര്‍, ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, പ്രശസ്ത മാപ്പിള കവി ജി.പി.കുഞ്ഞബ്ദുല്ല, ഗായകന്‍ ആദില്‍ അത്തു എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ ഇന്ന് നടക്കുന്ന ഇശല്‍ നിലാവില്‍ പങ്കെടുക്കുന്നതിനായാണ് ഡോ. എസ്. അഹ് മദ് ദോഹയിലെത്തിയത്.

Comments (0)
Add Comment