ബജറ്റിലെ പ്രവാസി ക്ഷേമനിർദ്ദേശങ്ങൾ സ്വാഗതാർഹം

തിരു: അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ
മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി ഉൾപ്പെടുത്തിയ നിർദ്ദേശങ്ങൾ ഫലപ്രദവും പ്രായോഗികവുമാണെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
ചരിത്രപരമായ നേട്ടവും അംഗീകാരവുമാണ് ബജറ്റിലൂടെ ധനമന്ത്രി പ്രവാസികൾക്ക് നൽകിയത് സ്വാഗതാർഹവും അഭിനന്ദനീയവുമാണെന്നു അഹമ്മദ് അറിയിച്ചു. പെൻഷൻ പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുവാനും പെൻഷൻ അംഗത്വ പ്രായപരിധി പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ഞങ്ങളുടെ ആവശ്യം കൂടി ബജറ്റ് ചർച്ചകളുടെ പര്യസമാപ്തിയിൽ സർക്കാർ പരിഗണിച്ചു നടപ്പിലാക്കണം. മടങ്ങിയെത്തിയവരുടെ
സ്വയം തൊഴിൽ സംരംഭങ്ങളുടെ നടത്തിപ്പിൽ സൂതാര്യത കൈവരുത്തണം. ബാങ്കുകളുടെ നിരുത്സാഹ മനോഭാവം തുടരാതിരിക്കുന്നതിന് സർക്കാരും മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർ കർശന നിർദ്ദേശങ്ങൾ
നൽകണമെന്നും അഹമ്മദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മരണമടഞ്ഞ പ്രവാസികളുടെ വിധവകൾക്ക് സാന്ത്വന ധനസഹായം നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ ഉൾക്കൊള്ളി ച്ചത് മാനുഷ്യക പരിഗണനയും പ്രവാസികൾക്ക് നൽകുന്ന ആദരവുമാണു. കഴിഞ്ഞ കുറേ നാളായി നിരന്തരമായി ഞങ്ങൾ നടത്തിയ ഒരാവശ്യമായിരുന്നു – അഹമ്മദ് അറിയിക്കുകയുണ്ടായി.

Comments (0)
Add Comment