റിലീസ് ദിനത്തില്‍ 57 കോടിയെന്ന വമ്ബന്‍ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെയുള്ള ബോളിവുഡിലെ എല്ലാ പ്രധാന റെക്കോര്‍ഡുകളും ഭേദിച്ച് കഴിഞ്ഞു.ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ നേടിയ 387.38 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമെന്ന് റെക്കോര്‍ഡ് പത്താന്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് ദിന കളക്ഷന്‍ (166.75 കോടി) ആദ്യ ഏഴ് ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം (330.25 കോടി) ഒരു ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ വരുമാനം (2023 റിപ്പബ്ലിക് ദിനത്തില്‍ 70.50 കോടി രൂപ) തുടങ്ങിയ റെക്കോര്‍ഡുകള്‍ പത്താന്‍ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.ദംഗല്‍ ( 387.38 കോടി രൂപ) ഒഴികെ 300 കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങളായ സഞ്ജു ( 342.53 കോടി), പികെ (340.80 കോടി), ടൈഗര്‍ സിന്ദാ ഹേ (339.25 കോടി), ബജ്‌റംഗി ഭായിജാന്‍ ( 321 കോടി), വാര്‍ (318 കോടി), പദ്മാവത് (302.15 കോടി), സുല്‍ത്താന്‍ ( 301.50 കോടി) എന്നി സിനിമകളുടെ ആഗോള കളക്ഷന്‍ പത്താന്‍ മറികടന്നു കഴിഞ്ഞു.നിലവില്‍ 377 കോടി രൂപയ്ക്ക് മുകളില്‍ നില്‍ക്കുന്ന പത്താന്‍ അധികം വൈകാതെ തന്നെ ദംഗലിനെ മറികടന്ന് ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗ്രോസറായി മാറുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.