മകള്‍ ഉത്തരയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്

‘എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ, വിചാരിച്ചതിനേക്കാള്‍ ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതല്‍
സ്നേഹിക്കപ്പെടുന്നവളുമാണ് നീ. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു’ ആശ ശരത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ നിരവധിയാളുടെ ഉത്തരയ്ക്ക് അഭിനന്ദനമറിയിച്ച്‌ എത്തി.നടി ആശ ശരത്തിന്റെ മൂത്ത മകളാണ് ഉത്തര. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിരുന്നു ഉത്തര. 2021ലെ മിസ്സ് കേരള റണ്ണര്‍ അപ്പ് കൂടിയായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും ഉത്തര അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരയുടെ വിവാഹനിശ്ചയമായിരുന്നു. ആദിത്യയാണ് വരന്‍. മാര്‍ച്ച്‌ 18നാണ് ഇരുവരുടെയും വിവാഹം.

Comments (0)
Add Comment