പുളിക്കൽ : പ്രതിസന്ധി കളെ അതിജീവിച്ചു വിജയം കൈ വരിച്ച സംസ്ഥാന തലത്തിലുള്ള 11 ഭിന്നശേഷി സ്വയം സംരംഭകരെ എബിലിറ്റി ഫൌണ്ടേഷൻ
എബിലിറ്റി ‘ദിവ്യാങ് എന്റർപ്രെണേഴ്സ് അവാർഡു’കൾ നൽകി ആദരിച്ചു.
എബിലിറ്റി ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ ഹിയറിങ്ങ് ഇമ്പയെർഡിൽ നടന്ന അവാർഡ് ദാന ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. എബിലിറ്റി ചെയർമാൻ കെ.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ എബിലിറ്റി പാരാ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം കേരള സ്റ്റേറ് മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ നിർവഹിച്ചു. ഇന്റർനാഷണൽ ബിസിനസ്സ് ട്രൈനറും ഗിന്നസ്റിക്കോർഡ് ജേതാവുമായ MA റഷീദ് മുഖ്യ പ്രഭാഷണം നടത്തി.ജ. കെ പി ബീരാൻകുട്ടി ഡോ. അൻവർ സാദത്ത്, സൂര്യ ലൈഫ് കെയർ ആന്റ് ഫാർമസി മാനേജിങ് ഡയറക്ടർ സുഹൈൽ ഗഫൂർ, അഷ്‌റഫ് മാസ്റ്റർ എടവണ്ണപ്പാറ എബിലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാനിൽ എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം എബിലിറ്റി ക്യാമ്പസിലെ വിവിധ സ്‌ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ഇതോടൊപ്പം നടന്നു.എബിലിറ്റി ഫെസ്റ്റ് 2023 എന്ന പേരിൽ സംഘടിപ്പിച്ച കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സിനിമ സംവിധായകൻ കെ ജെ ഷൈജു നിർവഹിച്ചു.പ്രസ്തുത പരിപാടി യിൽ എബിലിറ്റി ചെയർമാൻ കെ അഹമ്മദ് കുട്ടി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് ഷാനിൽ, എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ നസീം എം,സിനിമ നടൻ അനു നാഥ്, അനു എന്നിവർ സംസാരിച്ചു.